Tuesday, January 26, 2010

അവിയൽ..!




കല്യാണത്തിന് കൂട്ടുകാരൻ വഹ ഫോട്ടൊ..

19 comments:

കുഞ്ഞൻ January 26, 2010 at 8:23 AM  

കല്യാണത്തിന് കൂട്ടുകാരൻ വഹ ഫോട്ടൊ

ജിജ സുബ്രഹ്മണ്യൻ January 26, 2010 at 8:46 AM  

നല്ല അവിയൽ.മുരിങ്ങാക്കോൽ മാത്രമേ കാണാനുള്ളല്ലോ !

Kaithamullu January 26, 2010 at 11:39 AM  

ഇത്ര വല്യ മുരിങ്ങക്കാ‍?
സാംബാറിന് നുറുക്കിയതാണോ?

ഹരീഷ് തൊടുപുഴ January 26, 2010 at 1:29 PM  

വെറുതേ കൊതിപ്പിക്കല്ലേ ട്ടോ..!!

കൈതമുള്ളു മാഷ് നാട്ടിൽ ഇല്ലാത്തതിന്റെ അഭാവം പ്രകടമാണു..
മാഷേ..
ഇങ്ങനെയാ അവിയലിനും മുരിങ്ങാക്കോൽ അരിയാ..:)

Kaithamullu January 26, 2010 at 2:45 PM  

ഹരിഷേ,
കഴിഞ്ഞ ദിവസം ഭാര്യയുമായി തല്ലുണ്ടാക്കിയത് ഇക്കാര്യത്തിനാണ്: സാംബാറിനും അവിയലിനും ഒരേ വലിപ്പത്തില്‍ മുരിങ്ങക്ക അരിഞ്ഞതിന്.

എന്റെ വീട്ടില്‍ (നാട്ടില്‍)അമ്മയും ഇപ്പോ ചേച്ചിയും അവിയലിന് അരിഞ്ഞിട്ടിരിക്കുന്നത് കണ്ടാല്‍ കൊതി തോന്നും: എല്ലാം ഒരേ വലിപ്പം, ‘ബൈറ്റ് സൈസ്’ എന്ന് പറയില്ലേ, അത് പോലെ. ( അവിയലുണ്ടാക്കുമ്പോള്‍ ഞാനും അത് അനുകരിക്കുന്നു. അതാ പറയാന്‍ കാരണം)

പിന്നെ സദ്യക്ക്:(ഹോട്ടലിലും)
- തോന്നിയപോലല്ലേ അരിയല്‍!(ടെയ്സ്റ്റിനെ അത് ബാധിക്കയില്ലെങ്കിലും)

കുഞ്ഞൻ January 26, 2010 at 3:52 PM  

കാന്താരീസ്..

എന്നാ ടേസ്റ്റായിരുന്നന്നൊ അതാ ഇതുമാത്രം എടുത്തത്..! അവിയലിന്റെ രഹസ്യം മുരിങ്ങാക്കോലിലല്ലെ..

കൈതമുള്ളേട്ടാ..
അവിയലിനും സാമ്പാറിനും ഏകദേശം ഒരേ വലിപ്പത്തിലാണ് മദ്ധ്യ കേരളത്തിൽ മുരിങ്ങാക്കോൾ മുറിച്ചിടുന്നത്. മൂന്ന്-നാല് ഇഞ്ച് വരും.

ഹരീഷ് ഭായ്..
പൊളപ്പൻ ടേസ്റ്റല്ലായിരുന്നൊ...
ഹരീഷിന്റെ മറുപടി കറകറക്റ്റ്..!

ശശിയേട്ടാ..
പാവം ചേച്ചി, ഞങ്ങളുടെ നാട്ടിൽ സാമ്പാറിൽ മുരിങ്ങാക്കോൾ അവിയിലിനെ അപേക്ഷിച്ച് ലേശം ചെറുതായിരിക്കും എന്നാലും ഒരു ആറ് സെമിയിൽ കുറയില്ല...ഞങ്ങളുടെ നാട്ടിൽ ബെസ്റ്റ് അവിയൽ എന്ന് കാണുമ്പോൾത്തന്നെ പറയുന്നത് കക്ഷണങ്ങൾ തമ്മിൽ ഒട്ടിപ്പിടിക്കാതെ ഉണ്ടാക്കുമ്പോഴാണ്. പുളിയ്ക്ക് വേണ്ടി മാങ്ങയൊ പുളിയൊ ചേർക്കുകയാണ് പതിവ്. എന്നാൽ ഗൾഫിൽ വന്നപ്പോൾ അവിയലിൽ തൈര് ചേർക്കുന്നതാണ് കാണുന്നത്. അവിയലിൽ അത്യാവിശ്യം മിനിമം വേണ്ട കക്ഷണങ്ങൾ മുരിങ്ങയ്ക്ക,ചേന,ക്യാരറ്റ് & ഏത്തയ്ക്ക, പയർ(നീളൻ പച്ചപ്പയർ)അല്ലെങ്കിൽ ബീൻസ്, മാങ്ങ ഓർ പുളി പിന്നെ തേങ്ങ വെള്ളം ചേർക്കാതെ അരച്ചത്. ഗൾഫന്മാർ സവാളയും അവിയലിൽ ചേർക്കും ഇതുകണ്ടിട്ട് ഞാൻ ശിവശിവാന്ന് പറയാറുണ്ട്..!

OAB/ഒഎബി January 26, 2010 at 5:11 PM  

കൂട്ടിയ കാലം....മറന്നു.

]അവിയല്‍ വിളമ്പിയേടം കാന്താരിയുണ്ടല്ലൊ?

nandakumar January 26, 2010 at 5:20 PM  

കൊതിപ്പിക്കുന്ന ചിത്രങ്ങള്‍ ഈ ബ്ലോഗില്‍ ഇടുന്നത് ഇതോടെ നിര്‍ത്തണം. ഒന്നുകില്‍ വല്ല പശുവോ, അസ്തമയമോ, തേങ്ങാ മുളക്കുന്നതോ, കൊങ്ങിണിപ്പൂവൊ അങ്ങിനെ വല്ലതും മേലാല്‍ പോസ്റ്റ് ചെയ്താല്‍ മതി എന്ന് ഈ കമന്റിനാല്‍ ഞാന്‍ തിട്ടൂരമിറക്കുന്നു
:)

Anil cheleri kumaran January 26, 2010 at 6:03 PM  

കൊതിപ്പിച്ചു...1

jayanEvoor January 26, 2010 at 7:09 PM  

ഉം...
ഞാനൊരു അവിയൽ പ്രേമി ആണെന്നറിയാമല്ലോ...

അതുകൊണ്ടാണ് പുതിയ ബ്ലോഗിന് അവിയൽ എന്നു പേർ കൊടുത്തതും!

എന്തായാലും അവിയൽ പടം കലക്കി!

എന്റെ വഹ അവിയൽ പോട്ടം പിന്നെപ്പോഴെങ്കിലും ഇടാം!

Martin Tom January 26, 2010 at 9:50 PM  
This comment has been removed by the author.
Martin Tom January 26, 2010 at 9:52 PM  

ഇങ്ങനൊക്കെ നിങ്ങള്‍ ഗള്‍ഫന്‍മാര്‍ക്ക് ഫോട്ടോ എടുക്കാം, കംമെന്റുകേം ചെയ്യാം, എന്നാല്‍ ഇതൊക്കെ കണ്ടാല്‍ മലയാളിക്ക് (നാടന്‍-തൊണ്ടോടു കൂടിയ ഇനം!) മുരിങ്ങകോലിന്റെ പൊള്ളുന്ന വിലയെ ഓര്‍മ വരൂ!!

ശ്രീ January 27, 2010 at 6:28 AM  

ഞാനൊന്നും പറയുന്നില്ല :(

കുഞ്ഞൻ January 27, 2010 at 7:29 AM  

ഒഎബി ഭായ്..
വേഗം പെണ്ണുകെട്ടുക കെട്ടിയില്ലെങ്കിൽ (ഒരു സ്വകാര്യം. ലൌജിഹാദൊ എന്തൊ ആയിക്കോട്ടെ ഒരു നായരുപെണ്ണിനെ കെട്ടൂ എന്നിട്ട് ഗംഭീര അവിയൽ കൂട്ടൂ..) കാന്താരി അവിയലിൽ ചേർക്കില്ലാട്ടൊ..

നന്ദൻ മാഷെ..
ഇനി ഞാൻ കഞ്ഞി കറിയും വയ്ക്കുന്ന ചിത്രങ്ങൾ,വെള്ളത്തിൽ കുളി,ഉദ്വേഗം ജനിപ്പിക്കുന്ന ബോംബർ വീമാന ചിത്രങ്ങൾ..അങ്ങിനെയങ്ങിനെ..അണ്ണാന് ആനയെപ്പോലെ മുക്കാൻ പറ്റുമൊ..ഛിൽ ഛിൽ..

കുമാരേട്ടാ..
എന്നെയും കൊതിപ്പിച്ചു..വല്ലപ്പോഴുമല്ലെ ഗൾഫന്മാർക്ക് ഇതൊക്കെ അനുഭവയോഗ്യം..!

അനിൽ മാഷെ..
ചിരികണ്ടാൽ നോട്ടം കണ്ടാൽ അറിയാം കൊതിയനാണെന്ന്.

ജയൻ മാഷെ..
സത്യമായിട്ടും ഈ പടം പോസ്റ്റുചെയ്യുമ്പോൾ താങ്കൾക്ക് സമർപ്പിക്കണമെന്ന് മനസ്സിലുണ്ടായിരുന്നു. വേണമെങ്കിൽ ഈ പടം മാഷിന്റെ ബ്ലോഗിന്റെ ബാൿഗ്രൌണ്ട് പടമാക്കിയിടാം..!

ഒറ്റവരി രാമൻ ജി..
പൊള്ളുന്ന വിലയാണെങ്കിലും ഇതൊന്നും ഒഴിവാക്കാൻ പറ്റില്ലല്ലൊ, ഇത് നാട്ടിലെ പടമാണ്..

Typist | എഴുത്തുകാരി January 27, 2010 at 10:40 AM  

കൊതിയാവുന്നു. എന്തായാലും രണ്ടു ദിവസം കഴിയുമ്പോള്‍ ഒരു സദ്യയുണ്ട്.

Kaithamullu January 27, 2010 at 11:41 AM  

“അവിയല്‍ പുരാണം“ റീലോഡഡ്:

കുഞ്ഞാ,
റെസിപ്പിക്ക് നന്ദി.
ഒരീസം കുഞ്ഞനുണ്ടാക്കിയ അവിയല്‍ കൂട്ടി ചോറുണ്ണണം.(ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമല്ലല്ലോ അത്)

ഇനി കഥ:

കഴിഞ്ഞ മാസം രണ്ട് ദിവസത്തിന് നാട്ടില്‍ പോകെണ്ടി വന്നു. നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഉടനെ എര്‍ണാകുളത്തെ ചേച്ചിയെ വിളിച്ചു. ഞങ്ങള്‍ മറ്റന്നാള്‍ തന്നെ തിരിച്ച് പോകുമെന്ന് പറഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞു: ഞാനും അങ്ങെത്താം, രാത്രിക്ക് മുന്നെ. അപ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു:‘ ചേച്ചി, വരുമ്പോള്‍ കുറച്ച് മീന്‍.....മറക്കണ്ടാ!“

ചെറായി,പറവൂര്‍ വഴി വരുമ്പോള്‍ ഉറപ്പായും ചേച്ചി കൊണ്ട് വരും കരിമീനും‍ ഞണ്ടും തെള്ളിച്ചെമ്മീനുമൊക്കെ. അത് പതിവാ.

ചേച്ചിയും മകളും എത്തി കെട്ടിപ്പിടുത്തവും കുശലവുമൊക്കെ കഴിഞ്ഞപ്പോ ഭാര്യ കാറിന്റെ ഡിക്കി പരതാന്‍ തുടങ്ങി: ഇതില്‍ ഒന്നും കാണുന്നില്ലല്ലോ?

‘എന്റെ മോളേ, ഇന്ന് ക്രിസ്മസ്സല്ലേ...എനിക്കതോര്‍മ്മയില്ലായിരുന്നു. ഒരു പൊടി ഉണക്കമീന്‍ പോലും കിട്ടാനില്യ, വഴീല്. സാരല്യാ, എനിക്ക് ഇത്തിരി പൊടിയരിക്കഞ്ഞീം പയറുപ്പേരീം മതി.‘

സ്വിസ്സുകാരി മകള്‍ അനൂഷ ചിണുങ്ങീ:‘മാമാ, എനിക്ക് സാംബാര്‍, ചോറ്...‘

അരിശം താങ്ങാന്‍ വയ്യാതെ രണ്ട് ചാട്ടം ചാടി ഭാര്യ.
;ഒന്നൂല്യാ ഫ്രിഡ്ജില്. ഈ രാത്രി ഞാന്‍ എവിട്ന്നാ ..?’

ഞാന്‍ അടുക്കളയില്‍ പരതി;
ഒരു സബോള,ഉരുളക്കിഴങ്ങ്, കുറെ വെണ്ടക്ക....

സഹായിയായി നില്‍ക്കുന്ന സ്ത്രീയോട് പറഞ്ഞു: ചേടത്തി ഒരു കത്തിയും ടോര്‍ച്ചുമെടുത്ത് എന്റെ കൂടെ വാ”

എന്നിട്ട് ഭാര്യയോട് മസൃണമായി മൊഴിഞ്ഞു:“പ്രിയതമേ, നീ ചാട്ടം നിറുത്തി, അടുക്കള എനിക്ക് വിട്ട് തന്ന്, അമ്മയുടെ അടുത്തിരുന്ന് ചേച്ചിയോട് പരദൂഷണം പറ. കറി തയ്യാറാകുമ്പോ ഞാന്‍ വിളിക്കാം”

അടുക്കളയുടെ അരികെ നില്‍ക്കുന്ന കൊപ്പക്ക (പപ്പയ) ഒരെണ്ണം കുത്തിയിട്ടു. കിണറിന്നരികിലെ വാഴയിലെ മൂത്ത കുലയിലെ അടിയിലെ പടല അടര്‍ത്തി. കുറച്ച് പച്ച മുളകും വേപ്പിലയും സംഘടിപ്പിച്ചു. മൂത്തിട്ടില്ലെന്ന് ചേടത്തി പറഞ്ഞെങ്കിലും ഒരു ചേന മാന്തിയെടുത്തു.
പയര്‍?
‘വിത്തിനിട്ടതാ. നല്ല മൂപ്പായിക്കാ‍ാണും‘
നോക്കിയപ്പോ മൂത്ത പയറിന്റെ അടിയില്‍ നാലഞ്ച് കിളുന്ത് പയര്‍ സുന്ദരികള്‍ കണ്ണിറുക്കി നിന്ന് ചിരിക്കുന്നു.

കഷണങ്ങള്‍, ഉള്ളിയും ഉരുളക്കിഴങ്ങുമടക്കം, രണ്ടരയിഞ്ച് നീളത്തിലരിഞ്ഞ് കുറച്ച് വെളിച്ചണ്ണയും അല്പം മഞ്ഞളും ഉപ്പും അര സ്പൂണ്‍ മുളക് പൊടിയുമിട്ട് മണ്‍കലത്തില്‍ അടച്ച് വച്ച് വേവിച്ചു.അര മുറി തേങ്ങ രണ്ട് മൂന്ന് ചെറിയ ഉള്ളിയും ജീരകവും രണ്ട് കാന്താരിയും വേപ്പിലയുമടക്കം മിക്സിയില്‍ ഒന്ന് ഒതുക്കിയെടുത്തു. രണ്ട് സ്പൂണ്‍ കട്ടത്തയിരും കൂടിയിട്ട് ഇളക്കി അല്പം വെളിച്ചണ്ണ മീതെ.....

കഴിഞ്ഞയാഴ്ച സ്യൂറിക്കിലേക്ക് മടങ്ങിപ്പോകും വഴി ദുബായില്‍ ഇറങ്ങി രണ്ട് ദിവസം തങ്ങിയ അനൂഷ ചോദിക്കുന്നൂ:“മാമാ, അന്ന് രാത്രി ഉണ്ടാക്കിയ പോലെത്തെ ഒരവിയല്‍ ഉണ്ടാക്കിത്തരാമോ? എന്തൊര് സ്വാദായിരുന്നു!”

കുഞ്ഞൻ January 27, 2010 at 3:48 PM  

ശ്രീക്കുട്ടാ..
അവിയൽ സാമ്പാർ പുരാണം പറയണമെങ്കിൽ ആ ബാച്ചിലേബൽ മാറ്റണം ല്യാന്നുച്ചാ ഒന്നും മനസ്സിലാവില്യാ..

എഴുത്തുകാരി ചേച്ചി..
ചേച്ചിയുടെ കൈപ്പുണ്യത്തെപ്പറ്റി കേട്ടിട്ടുണ്ട്, ഇനി നാട്ടിൽ വരുമ്പോൾ ഞാനവിടെ ഹാജരാകും ഒരൂസം..!

കൈതമുള്ളേട്ടാ..
ലൈഫ് ഈസ് ബ്യൂട്ടിഫുൾ സിനിമയിലെ രംഗമാണ് മനസ്സിലോടിയെത്തിയത്..ഇതുവായിച്ച എനിക്ക് തോന്നിപ്പോയി ആ അവിയൽ കൂട്ടി ഒരു പിടുത്തം പിടിയ്ക്കാൻ അപ്പോൾ സ്വിസ്കാരി ജാനൂന്റെ(വെറുതെ ഒരു പേര്) കാര്യം പറയണോ..!! പറവൂർ വൈപ്പിൻ ഭാഗത്തുള്ളവർ ബന്ധുവീടുകളിൽ പോകുമ്പോൾ (മാംസാഹാരികൾ)കരിമീൻ,കക്ക,ചെമ്മീൻ ഇവയിലേതെങ്കിലും വാങ്ങി കൊണ്ടുപോയിക്കൊടുക്കും.

അവിയൽ പുരാണം കേമമാക്കിയ ക്കൈതമുള്ളേട്ടന് ഒരു കരിമീനിൽ പച്ചകുരുമുളക്,ഉള്ളി, ഇഞ്ചി,ഒരുവെള്ളുള്ളി,ലേശം ഉപ്പ് എന്നിവ ചേർത്തരച്ച് വാഴയിലയിലിട്ട് കനലിൽ പൊള്ളിച്ചത് തരുന്നു... വേറെയാരും ചോദിക്കല്ലേ..ദാ ആ നന്ദൻ ചോദിക്കാനായി വരുന്നു...ഞാൻ ഓടിട്ടൊ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ January 27, 2010 at 4:51 PM  

chummaa manushyane kothippikkunno..?

വീകെ January 29, 2010 at 11:18 PM  

എന്തെങ്കിലും എഴുതണെനു മുൻപ് ഞാൻ ഈ ഉമിനീരൊന്നിറക്കിക്കോട്ടെ...!!

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP