Tuesday, December 15, 2009

ഇപ്പോഴത്തെ കേരളം ഇങ്ങനെ..!




*
*
*
*
*
*
രാഷ്ട്രീയമായും മതപരമായും വർഗ്ഗീയപരമായും വിലക്കയറ്റങ്ങൾ കൊണ്ടും കേരളത്തിന്റെ അവസ്ഥ ഇതുതന്നെയല്ലെ..?

18 comments:

കുഞ്ഞൻ December 15, 2009 at 7:32 AM  

രാഷ്ട്രീയമായും മതപരമായും വർഗ്ഗീയപരമായും വിലക്കയറ്റങ്ങൾ കൊണ്ടും കേരളത്തിന്റെ അവസ്ഥ ഇതുതന്നെയല്ലെ..?

ഹരീഷ് തൊടുപുഴ December 15, 2009 at 9:44 AM  

ആകാശത്തിനും (ചെകു) കടലിനും ഇടക്ക്..

:)

അനില്‍@ബ്ലോഗ് // anil December 15, 2009 at 6:23 PM  

കുഞ്ഞന്‍ ഭായ്,
കേരളം എന്നല്ല എല്ലയിടവും ഇങ്ങനെ തന്നെ.

Mohanam December 17, 2009 at 4:10 PM  

നന്നാവണ്ട കാലം കഴിഞ്ഞു

ഷിജു December 18, 2009 at 11:12 AM  

അതുശരി, എനിക്ക് ആദ്യം കത്തിയില്ല. പിന്നെ തൊടുപുഴചേട്ടന്റെ കമന്റ് കണ്ടപ്പോളാ മനസ്സിലായത് :)

കൊള്ളാം....

ശ്രീ December 18, 2009 at 1:35 PM  

തന്നെ തന്നെ.
:)

Sureshkumar Punjhayil December 18, 2009 at 7:10 PM  

Keralam eppozum inganethanneyayirunnu...!

Ashamsakal...!!!

nandakumar December 19, 2009 at 6:49 AM  

മനോഹരമായ ചിത്രം!! (തലക്കെട്ടും അടിക്കുറിപ്പും മോശം)


(ഇത്തരം നല്ല ചിത്രങ്ങളെ ഇതുപോലുള്ള വിഷയങ്ങളുമായി കൂട്ടിയിണക്കുന്നത് നന്നല്ല എന്ന് എന്റെ അഭിപ്രായം)

സുമേഷ് | Sumesh Menon December 19, 2009 at 10:48 AM  

കുഞ്ഞന്‍ ഭായ് ,

വളരെ നല്ല പടം,

നന്ദേട്ടന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു.

പിന്നെ ടെമ്പ്ലേറ്റ്, കമന്റ്സ് ഒന്നും വായിക്കാന്‍ പറ്റുന്നില്ല, ശരിയാക്കുമല്ലോ?

ജിജ സുബ്രഹ്മണ്യൻ December 19, 2009 at 4:50 PM  

പടം എനിക്കിഷ്ടമായി.കടൽ കാണുന്നത് എന്നും ഇഷ്ടം തന്നെ.ഇത് കടലാണോ പുഴയാണോ എന്നൊരു സംശയം കൂടി തോന്നി.അടിക്കുറിപ്പ് എനിക്ക് മനസ്സിലായില്ല കുഞ്ഞൻ ചേട്ടാ.

ഓ .ടോ : ഇപ്പോ പടങ്ങളിൽ മാത്രമാണോ ശ്രദ്ധ കൊടുക്കുന്നത്. എഴുത്തൊക്കെ നിർത്ത്യോ ??

Appu Adyakshari December 19, 2009 at 5:04 PM  

കുഞ്ഞോ, ചിത്രങ്ങളെ ബൌദ്ധിക ചിന്തകളുമായി ബന്ധിപ്പിക്കാതെ കുഞ്ഞാ. നല്ലൊരു കായൽ ചിത്രം. വള്ളത്തിൽ ഇരുന്നെടുത്തതാണെന്നും മനസ്സിലായി

കുഞ്ഞൻ December 20, 2009 at 7:48 AM  

ഹരീഷ് ഭായ്..
നല്ലൊരു പെരിയാർ നദിയെ ചെകുത്താനെന്നു വിളിച്ചല്ലൊ, അതൊ രാഷ്ട്രീയക്കാരെയൊ..

അനിൽ മാഷെ..
ശരിയാണ് എന്നാലും നമുക്ക് നമ്മുടെ നാട്ടിലെ കാര്യമല്ലെ പറയാൻ പറ്റൂ..

മോഹനം മാഷെ..
ആരും ചീത്തയല്ല പക്ഷെ ഞങ്ങളുടെ ഭാഗമാണ് ശരിയെന്നു പറയുന്ന ന്യായീകരണം,അംഗീകരിക്കാത്തത് അതാണ്..

ഷിജൂട്ടാ..
അത് കുഴപ്പമില്ലന്നേ...

ശ്രീക്കുട്ടാ..
ശ്രീക്കുട്ടനും അതു മനസ്സിലായെന്ന് മനസ്സിലായി..

സുരേഷ് ഭായ്..
അതിനുത്തരവാദി നമ്മൾ തന്നെയാണ്..

നന്ദൻ മാഷെ..
ഇനി ശ്രദ്ധിക്കാം. ഒരു ലേഖനം എഴുതുന്നതിനേക്കാൾ കൂടുതൽ ഈ ചിത്രത്തിലൂടെ പറയാമെന്നാണ് കരുതിയത്. ഈ ചിത്രം മാത്രമല്ല കഴിഞ്ഞ ചിത്രങ്ങളെല്ലാം ഞാനിങ്ങനെയൊരു സന്ദേശം കൊടുക്കുവാൻ നോക്കിയിട്ടുണ്ട് ആ മനോഗതി തെറ്റാണെന്ന് മനസ്സിലാക്കുന്നു. പക്ഷെ, ഒരു ചോദ്യം മനസ്സിൽ ഉയരുന്നു ഒരു ഫ്രെയിമിനെ എങ്ങിനെ നോക്കിക്കാണമെന്ന്...

സുമേഷ് ഭായ്..
പലതരം വീക്ഷണങ്ങൾ.. ടെമ്പ്ലെറ്റൊന്ന് മാറ്റി പരീക്ഷിച്ചു നോക്കിയതാണ്..

കാന്താരീസ്..
ഇത് പെരിയാറാണ്. എന്റെ വീടിന്റെ തൊട്ടടുത്തുകൂടി ഒഴുകുന്നു..മടിയനായിപ്പോയതിനാലാണ് എഴുതുന്നത് കുറഞ്ഞത്..

അപ്പൂട്ടാ..
ഒരു ചിത്രത്തിലൂടെ അങ്ങിനെയൊരു വീക്ഷണം നൽകിയാൽ, അത് നല്ലതാകില്ലെന്ന് മുകൾ കമന്റുകളിലിൽ നിന്നും മനസ്സിലായി ഇനി അങ്ങിനെയൊരു രീതിയിൽ ചിത്രീകരിക്കാതിരിക്കാൻ ശ്രമിക്കാം.. ശരിയാണ് ഇത് വഞ്ചിയിലിരുന്നെടുത്തതാണ്. വഞ്ചി ചാഞ്ചാടുന്ന കാരണം പടത്തിന് ചെരിവുണ്ട് അതായിത് ഞാൻ ക്യാമറ പിടിച്ചതിന്റെ കുഴപ്പമല്ലന്ന്.(ഞാനെടുക്കുന്ന എല്ലാ ചിത്രത്തിനും ഒരു ചെറിയ ചെരിവ് സംഭവിക്കുന്നു) വൈഡ് ക്യാൻ‌വാസിൽ പകർത്താൻ നോക്കിയതാണ്..

നല്ല നിർദ്ദേശങ്ങൾക്കും പ്രതികരണത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.

Anil cheleri kumaran December 20, 2009 at 11:33 AM  

തീര്‍ച്ചയായും..

മറ്റൊരാള്‍ | GG December 21, 2009 at 12:33 PM  

ഈ പടം എനിയ്ക്കും ഇഷ്ടപെട്ടു.
പടം പിടിത്തം തുടരുമല്ലോ..
ഇത്തരം ചിത്രങ്ങള്‍ കണ്ടാല്‍ അതിന്റെ ഭംഗി ആസ്വദിക്കുകയും, അത് എടുത്ത ആളിനോട് ലേശം അസൂയ തോന്നുകയും അല്ലാതെ, ഇതിനെയൊക്കെ മറ്റൊരു തലത്തിലൊന്നും കാണാന്‍ എനിയ്ക്കാവില്ല.

നിസ്സഹായന്‍ December 21, 2009 at 4:51 PM  

ഒന്നാന്തരം ഹൃദയഹാരിയായ ദൃശ്യം ! അഭിനന്ദനങ്ങള്‍ ! ഇതുപോലെ ക്ലാരിറ്റിയോടെ ചിത്രം
പിടിക്കണമെങ്കില്‍ ആവശ്യമായ ക്യാമറയുടെ സ്പെസിഫിക്കേഷന്‍ ഒന്നു പറഞ്ഞ്ക്കു തരുമോ ? ഇക്കാര്യത്തില്‍ ഒരു നിരക്ഷരനാണ്.

Typist | എഴുത്തുകാരി December 21, 2009 at 10:03 PM  

കണ്ടില്ലായിരുന്നൂട്ടോ. നല്ല രസികന്‍ പടം. എനിക്കും അടിക്കുറിപ്പ് ആദ്യം മനസ്സിലായില്ല.

വീകെ December 21, 2009 at 10:27 PM  

പെരിയാറെ... പെരിയാറെ...
പർവ്വത നിരയുടെ പനിനീരേ...

ഞങ്ങളുടെ പെരിയാറിന് ഇത്ര ഭംഗിയോ...!!
അടിപൊളി ആയിരിക്കുന്നു കുഞ്ഞേട്ടാ...

കുഞ്ഞൻ December 22, 2009 at 7:32 AM  

കുമാരേട്ടാ..
ഒരാൾകൂടി സമ്മതിച്ചു..

ജിജി മാഷെ..
പടം പിടുത്തം തുടരാം, എന്തായാലും ലേശം അസൂയയൊക്കെ വേണം അല്ലെങ്കിലെന്തുമനുഷ്യൻ..!

നിസ്സഹായൻ മാഷെ..
ഫോട്ടൊയെക്കുറിച്ചു പറഞ്ഞുതരാൻ ഞാൻ നിസ്സഹായനാണ് എന്നാൽ അപ്പു എന്ന ബ്ലോഗറുടെ ഫോട്ടൊഗ്രാഫിയെപറ്റിയുള്ള കാഴ്ചക്കിപ്പുറം എന്നൊരു ബ്ലോഗുണ്ട് അവിടെ സന്ദർശിച്ചാൽ പടം എടുക്കുന്നതിനെപ്പറ്റിയും ക്യാമറയെക്കുറിച്ചുള്ള എല്ലാത്തരം സംശയങ്ങളും മാറിക്കിട്ടും ഈ ലിങ്കാണ് അത്..http://kazhchaykkippuram.blogspot.com/

എഴുത്തുകാരിച്ചേച്ചി..
ചുമ്മാ ഒരു തലതിരിഞ്ഞ ചിന്ത അത്രയെയുള്ളൂ ചേച്ചി..

വീകെ മാഷെ..
അതെ ഇത് നമ്മുടെ പെരിയാറാണ് പക്ഷെ ഇപ്പോൾ ജരനര ബാധിച്ചിരിക്കുന്നു,ബ്യൂട്ടിപ്പാർലറിൽ നിന്നും ഇറങ്ങിവന്ന പെണ്ണിനെപ്പോലെയാണ്..

അഭിപ്രായം പറഞ്ഞവർക്കും സന്ദർശിച്ചവരോടും സന്തോഷം പ്രകടിപ്പിക്കുന്നു...

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP