സിഗ്മ SD14 എന്ന ക്യാമറയാൽ എടുത്ത എനിക്കിഷ്ടപ്പെട്ട പടങ്ങൾ..
ഈ ചിത്രം പിടിക്കുവാൻ ലേശം ബുദ്ധിമുട്ടായിരുന്നു. വ്യൂ ഫൈൻഡറിലൂടെ നോക്കുമ്പോൾ ആ വിളക്ക് മാത്രമെ കാണാൻ കഴിഞ്ഞിരുന്നൊള്ളൂ. പടം പിടിക്കുവാൻ വേണ്ടി മോനോട് കൈകൂപ്പി നിൽക്കുവാൻ പറയുകയും എന്നാൽ ക്ലിക്കുമ്പോൾ അവൻ വല്ലയിടത്തേക്കും നോക്കുകയും ചെയ്യും. അങ്ങിനെ കുറച്ചുനേരം അങ്കം വെട്ടിയാണീപടം പിടിച്ചത്
Posted by കുഞ്ഞൻ at 7:39:00 AM
© Blogger template 'The Lake' by Ourblogtemplates.com 2008
Back to TOP
11 comments:
വ്യൂ ഫൈൻഡറിലൂടെ നോക്കുമ്പോൾ ആ വിളക്ക് മാത്രമെ കാണാൻ കഴിഞ്ഞിരുന്നൊള്ളൂ. പടം പിടിക്കുവാൻ വേണ്ടി മോനോട് കൈകൂപ്പി നിൽക്കുവാൻ പറയുകയും എന്നാൽ ക്ലിക്കുമ്പോൾ അവൻ വല്ലയിടത്തേക്കും നോക്കുകയും ചെയ്യും
nannayi
കുഞ്ഞേട്ടാ..
ഒരിക്കൽ കൂടി വിഷു ആശംസകൾ..
ഒരു ട്രൈപ്പോഡ് വാങ്ങൂ..
എന്നിട്ട് കുറഞ്ഞ ഷട്ടെർ സ്പീഡിലിട്ട് ക്ലിക്കൂ..
നല്ല വെടിച്ചില്ല് പടങ്ങൾ കിട്ടും..:)
പുണ്യാളൻ മാഷെ..ഒരുവാക്ക് മാത്രം ങി ങി..
ഹരീഷ് ഭായ്..ട്രൈപ്പോഡ് ഉണ്ട് മാഷെ, എന്നാൽ അതിൽ ഒരു ആത്മസുഖം കിട്ടില്ല. ഇതിപ്പോൾ എന്റെ കൈയ്യിലെ വിറയൽ അനുസരിച്ചിരിക്കും പടത്തിന്റെ ക്ലാരിറ്റി. പരീക്ഷണങ്ങൾക്കു വേണ്ടി മാത്രമാണ് പടങ്ങളെടുക്കുന്നത്. ഫ്ലാഷ് ഉപയോഗിക്കാറെയില്ല. പക്ഷെ ഫ്ലാഷ് ഉപയോഗിക്കാതെ രാത്രി ഒറ്റ നല്ല ചിത്രങ്ങളും ലഭിച്ചിട്ടില്ല. സന്തോഷം മാഷെ..
ഗൃഹാതുര ദൃശ്യങ്ങൾ...
നന്ദി!
എന്റെ കണ്ണിൽ ആദ്യം പതിഞ്ഞത് ദീപം ഒന്നും അല്ലാട്ടോ . ശ്രീയുടെ വളേം പിന്നെ മോന്റെ മാലയും.വിഷുക്കണി നന്നായി ട്ടോ.വിഷു ആശംസകൾ
ഇത്തവണ നാട്ടില്‍ പോയതു കൊണ്ട് കണിയെല്ലാം കണ്ടു, അമ്പലത്തില്‍ നിന്നും കൈനീട്ടവും കിട്ടി.
വൈകിയാണെങ്കിലും വീട്ടില്‍ എല്ലാവര്‍ക്കും ആശംസകള്‍ കുഞ്ഞന്‍ ചേട്ടാ :)
കുഞ്ഞാ,
ഒരുപാടുകാലമായി നിങ്ങളെയൊക്കെ കണ്ടിട്ട്.
വന്നപ്പോൾ വിഷുക്കണി! സന്തോഷം.
കൊള്ളാം കുഞ്ഞാ. പക്ഷെ വിഷു കൈനീട്ടം കിട്ടിയില്ല :) :)
ജയൻ ഭായ്, കാന്താരീസ്, ശ്രീക്കുട്ടൻ,ലതിയേച്ചി & നന്ദൻ ഭായ്..എല്ലാവരോടും എന്റെ സന്തോഷമറിയിക്കുന്നു. വിഷുക്കൈനീട്ടം ഇതിനും മുമ്പത്തെ പോസ്റ്റിൽ പതിപ്പിച്ചുട്ടുണ്ട്.
കുഞ്ഞേട്ടാ...
സത്യം പറയാല്ലൊ... കണ്ണിൽ ആദ്യം പതിഞ്ഞത് ആ സ്വർണ്ണ വളകളാ....!!
കണിയിൽ സ്വേണ്ണത്തിന് ഇത്ര പ്രാധാന്യം ഉണ്ടോ...!!?
ആശംസകൾ...
Post a Comment