Thursday, November 19, 2009

കാത്തിരിപ്പ്..!




വയസ്സായിപ്പോയില്ലെ, കാത്തിരിക്കുക എല്ലാത്തിനും..!

** എന്റെ മകന്റെ നാലാം പിറന്നാളിന് ശാരദമ്മായി ഊണുകഴിക്കാൻ ഇരിക്കുന്നതാണ് സന്ദർഭം.

22 comments:

കുഞ്ഞൻ November 19, 2009 at 7:39 AM  

വയസ്സായിപ്പോയില്ലെ, കാത്തിരിക്കുക എല്ലാത്തിനും..!

nandakumar November 19, 2009 at 8:31 AM  

:D ഹാഹഹ! നന്നായിട്ടുണ്ട്.

[ ടൈറ്റില്‍ :( ]

കുഞ്ഞൻ November 19, 2009 at 8:40 AM  

നന്ദിനിപ്പെണ്ണിനെ സ്നേഹിച്ച നന്ദനൻ മാഷെ..

പഴയവീഞ്ഞ് പുതിയകുപ്പി അത്രതന്നെ..!

സന്തോഷം മാഷെ..

Rejeesh Sanathanan November 19, 2009 at 10:47 AM  

മോശമായിപ്പോയി കുഞ്ഞാ...വളരെ മോശമായിപ്പോയി ഈ കാത്തിരിപ്പിക്കല്‍..............

കുഞ്ഞൻ November 19, 2009 at 10:54 AM  

മാ മ മാഷെ..

ഞാൻ വടികൊടുത്ത് അടിമേടിച്ചോന്നൊരു സംശയം..!

ഹരീഷ് തൊടുപുഴ November 19, 2009 at 12:38 PM  

പാവം അമ്മൂമ്മ..

ശ്രീ November 19, 2009 at 1:31 PM  

പാവം അമ്മായി... എത്ര നേരമെന്നു വച്ചാ...

ബിന്ദു കെ പി November 19, 2009 at 5:28 PM  

ഇതു കാത്തിരിപ്പിന്റെ വിഷമമൊന്നുമല്ല കുഞ്ഞാ...ശാരദമ്മായിക്ക് മാത്രം എരിശ്ശേരി വിളമ്പീല്ലല്ലോ...അതാ.. :) :)

Typist | എഴുത്തുകാരി November 19, 2009 at 8:52 PM  

അതു ശരിയാണല്ലോ, ശാരദമ്മായിക്കു് ഒരു ഐറ്റം കുറവുണ്ട്. എത്ര നേരമെന്നു വച്ചിട്ടാ ഇങ്ങനെ കാത്തിരിക്കണേ?

ജിജ സുബ്രഹ്മണ്യൻ November 21, 2009 at 5:24 PM  

കൂടെയിരിക്കാൻ പിറന്നാളുകാരൻ പോലും വന്നില്ലേ കുഞ്ഞൻ ചേട്ടാ.പാവം അമ്മായി.

നല്ല പടം ട്ടോ

ഉപാസന || Upasana November 23, 2009 at 12:41 PM  

veLamp kunjnjaa veLampe...

MalayaaLi paRanjnjathilum cheRiya kaaryamuNTenn thOnnunnu.
:-(

jayanEvoor November 23, 2009 at 5:07 PM  

യഥാര്‍ത്ഥ സന്ദരഭം veLippeduthi yillaayirunnenkil എന്തും മാത്രം റേവ് റിവ്യൂസ് കിട്ടിയേനെ !!

ഒക്കെ നശിപ്പിച്ചില്ലേ !!

നല്ല പടം kunjaa!!

Appu Adyakshari November 24, 2009 at 8:46 AM  

കുഞ്ഞാ, നല്ല ഫ്രെയിമാണ്. നല്ലൊരു സിറ്റുവേഷനും. ഫോട്ടോയും നന്നായി എടുത്തു.

ഒരു ചെറിയ ലൈറ്റ് പ്രശ്നം എന്താണെന്നു വച്ചാൽ ഫ്ലാഷ് തന്നെ, അതിന്റെ ലൈറ്റ് വല്ലാതെ ഓവറായി പതിഞ്ഞുകിടക്കുന്നു. ഫിൽ ഇൻ ഫ്ലാഷ് എന്നൊരു ഫംഗ്ഷൻ കുഞ്ഞന്റെ ക്യാമറയിൽ ഉണ്ടാവും. അത് ഉപയോഗിക്കാൻ പഠിക്കൂ. ഇതേപോലെ പകൽ വെളിച്ചത്തിൽ ഉള്ള ചിത്രങ്ങൾ കുറേക്കൂടി നിഴലും വെളിച്ചവും കലർത്തി എടുക്കാൻ പറ്റും. ഞാൻ വിമർശിച്ചതല്ല എന്നു മനസ്സിലാക്കുമല്ലോ. (തല്ലരുത്)

Sureshkumar Punjhayil November 24, 2009 at 2:01 PM  

Jeevithathinte chithrangal...!!!

Manoharam, Ashamsakal...!!!

കുഞ്ഞൻ November 26, 2009 at 10:42 AM  

ഹരീഷ് ജി..അതെ പാവം അമ്മായി..

ശ്രീക്കുട്ടാ..തെറ്റിദ്ധരിച്ചുവല്ലെ, അമ്മായി ആദ്യമെ(ഇലവയ്ക്കുന്നതിനുമുമ്പ്) അവിടെ ഇരിപ്പുണ്ടായിരുന്നു.

ബിന്ദുജീ..ആ സൂക്ഷ്മ നിരീക്ഷണപാഠവത്തിനുമുന്നിൽ ഒരുസലാം..അപ്പൊ അതായിരുന്നു കാര്യം എരിശ്ശേരി..

എഴുത്തുകാരിച്ചേച്ചി..ബിന്ദു പറഞ്ഞപ്പോഴാണ് മനസ്സിലായത് ചേച്ചി, എരുശ്ശേരി വിളമ്പാത്തതാണ് കാരണമെന്ന്..

കാന്താരീസ്..പിറന്നാളുകാരൻ അവിടെ ഓടിനടക്കുകയായിരുന്നു. അന്നവൻ ചോറ് കഴിച്ചില്ലെന്നുവേണമെങ്കിൽ പറയാം. കാരണം പുത്തനുടുപ്പും കൂട്ടുകാരും..!

ഉപാസനജീ..ഫോട്ടൊയെടുക്കുന്ന തിരക്കിൽ ഞാനും വിളമ്പുന്ന കാര്യം വിട്ടുപോയി. ആ മാ.മയ്ക്കിട്ട് ഞാൻ വച്ചിട്ടുണ്ട്.

ജയൻ മാഷെ..അൺ‌ടൈറ്റിൽ എന്ന ഹെഡ്ഡിംങ് ഇടാനായിരുന്നു പ്ലാൻ. ഇനിപ്പൊ കൈവിട്ട കല്ലും പറഞ്ഞ വാക്കും എന്നപോലെ ആയില്ലെ..

അപ്പുമാഷെ..ഇതുതന്നെ ഇങ്ങനെ കിട്ടിയത് ഭാഗ്യം...മാഷിന്റെ ക്ലാസുകൾ കാരണമാണ് ഇത്രയെങ്കിലും എടുക്കാൻ സാധിക്കുന്നത്..എനിക്കു തോന്നുന്നത് ഇത്തരം ഫംങ്ഷനുകളിൽ പരീക്ഷണത്തിനുപോയാൽ...പൊള്ളിയിട്ടുണ്ട് അതാണ്... ഫീൽ ഇൻ ഫ്ലാഷ് ഞാൻ നോക്കീട്ട് കണ്ടെത്താൻ പറ്റിയില്ല മാഷെ. കാഴ്ചക്കപ്പുറത്ത് ഇതിനെപ്പറ്റി പറയുന്നുണ്ടൊ..?

സുരേഷ് ഭായ്..അങ്ങിനെ ഒറ്റ്യ്ക്കിരിക്കുന്നതു കണ്ടപ്പോൾ ക്ലിക്കിയതാണ്. പക്ഷെ അന്ന് ഫോട്ടൊ ബ്ലോഗിനെപ്പറ്റി ചിന്തിച്ചിരുന്നില്ല(നാലുമാസം മുമ്പ്)

അഭിപ്രായം പറഞ്ഞവർക്കും സന്ദർശിച്ചവർക്കും നന്ദിയും സന്തോഷവും പ്രകടിപ്പിക്കുന്നു

poor-me/പാവം-ഞാന്‍ November 27, 2009 at 2:14 PM  

പൊട്ടിയ പപ്പടം പോലെയാണ് വൃദ്ധരുടെ കാര്യവും...അധികം ഡിമാന്റുണ്ടാവില്ല..

വീകെ November 30, 2009 at 10:48 PM  

നാളെ നമ്മളും ഇങ്ങനെ ഇരിക്കേണ്ടവരല്ലെ....!!?

അതിനു മുൻപു രക്ഷപ്പെടുത്തണേ.. കൃഷ്ണാ..!!
എനിക്കിങ്ങനെ കാത്തിരിക്കാൻ മേലേ...!!?

നിരക്ഷരൻ December 2, 2009 at 10:15 AM  

വിളമ്പി വെച്ചിരിക്കുന്നത് കഴിക്കാനൊന്നുമല്ലാതെ...അവിടെച്ചെന്നിരുന്ന് ശാരദാമ്മായിക്ക് ഒരു കമ്പനി കൊടുക്കാന്‍ തോന്നുന്നു എനിക്ക്. പാവം ഒറ്റയ്ക്കുള്ള ആ ഇരിപ്പില്‍ എന്തൊക്കെ വിചാരങ്ങളും വികാരങ്ങളും ഉണ്ടായിരിക്കാം. വയസ്സാന്‍ കാലത്തിന്റെ ഒറ്റപ്പെടലിന്റെ ഒരു ചിത്രമായിട്ടാണ് ഇതെന്റെ ഉള്ളില്‍ പതിഞ്ഞത്. നല്ല ചിത്രം കുഞ്ഞാ.

കുഞ്ഞൻ December 3, 2009 at 7:41 AM  

പാവം ഞാൻ മാഷെ..നാളെ നമ്മളും ഈയവസ്ഥയിലെത്തുമെന്ന് ആരുമോർക്കുന്നില്ല.

വീകെ മാഷെ..അതെ മാഷെ പഴുത്തപ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കും.. വയസ്സായവരുടെ ഏറ്റവും വലിയ പ്രാർത്ഥനയാണ് കിടത്തി നരകിപ്പിക്കാതെ എത്രയും പെട്ടെന്ന് മുകളിലേക്ക് പോകണമെന്ന്. ഇന്നിപ്പോൾ അമ്പത് വയസ്സാകുമ്പോഴേക്കും ഈ പ്രാർത്ഥന നടത്തിത്തുടങ്ങിയിട്ടുണ്ട്.

നിരു ഭായി.. ഈ ഒറ്റപ്പെട്ടള്ളു ഇരിപ്പ് ഏതൊരു സദ്യയിലും കാണാം. എന്തുകൊണ്ടാണ് വയസ്സായവർ ഇങ്ങനെ ആദ്യം കയറി ഇരിക്കുന്നത്? പണ്ട് സദ്യ വിളമ്പിയാൽ ആദ്യം കുട്ടികളെയും വയസ്സായവരെയും ഇരുത്തുമായിരുന്നു. ഇന്ന് എല്ലാവർക്കും തിരക്കായതിനാൽ ആദ്യ പന്തിയിൽത്തന്നെ ഇരിക്കാൻ തിക്കും തിരക്കും കൂട്ടുന്നു ഈയവസ്ഥയിൽ വൃദ്ധജനങ്ങൾ തഴയപ്പെടുന്നു...

അഭിപ്രായങ്ങൾ പറഞ്ഞവർക്കും വന്നവർക്കും നന്ദി സന്തോഷം..

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor October 18, 2010 at 8:14 AM  

വയസ്സായിപ്പോയില്ലെ, കാത്തിരിക്കുക എല്ലാത്തിനും..!

----ഇതു താന്‍ പരമസത്യം..!! നമ്മളവരെ കാത്തിരിക്കാനിടുന്നു...നമ്മളെ നിഴലിട്ടു കാത്തവരെ...!!

ഈ ഫോട്ടോയ്കും അടിക്കുറിപ്പിനും കാലം വിശുദ്ധിയുള്ളൊരൊപ്പിട്ടു വയ്ക്കും..!! കട്ടായം..!!

കുഞ്ഞൻ December 9, 2010 at 7:21 AM  

ശാരദമ്മായിയെ കഥാപാത്രമാക്കിയിട്ടുള്ള ഈ പോസ്റ്റ്. ഈ കഴിഞ്ഞ ഒക്ടൊബർ മാസം 12ന് ശാരദമ്മായി കൊടകരയിലുള്ള മകന്റെ വീട്ടിൽ വച്ച് ഈ ലോകത്തോട് കാത്തിരിപ്പ് മതിയാക്കി യാത്രയായെന്ന് സങ്കടത്തോടെ അറിയിക്കുന്നു.

അമ്മായിയുടെ ആത്മാവിന് നിത്യശാന്തിയും, ദൈവ സന്നിധിയിൽ ലയിക്കട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ട്..

ശ്രീ December 9, 2010 at 5:30 PM  

ശാരദാമ്മായിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു...

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP