Monday, September 28, 2009

തുടക്കം..



shutter speed : 1/60 s

aperture value : F 13.0

focal length : 48 mm

metering mode : Center

exposure mode : A ( AE)

resolution : Hi



ഗുരുക്കന്മാരെ, സുഹൃത്തുക്കളെ നിങ്ങളുടെ അനുഗ്രഹത്തോടെ....



സ്നേഹപൂർവ്വം

കുഞ്ഞൻ

18 comments:

കുഞ്ഞൻ September 28, 2009 at 12:21 PM  

എന്റെ മറ്റൊരു ബ്ലോഗ്...പടങ്ങളുടെ ഒരു ബ്ലോഗ്..

അറിവുള്ളവർ ഞാനിവിടെ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾ എങ്ങനെ മികച്ചതാക്കാമായിരുന്നുവെന്നുകൂടി പറയുകയാണെങ്കിൽ അതെനിക്ക് ഒരു വഴികാട്ടിയായിരിക്കും..!

നന്ദിയോടെ കുഞ്ഞൻ

Norah Abraham | നോറ ഏബ്രഹാം September 28, 2009 at 12:35 PM  

മാഷേ എന്റെ വക ആദ്യ ക്ലിക്.
ഭയങ്കര ഒര്‍‌ജിനാലിറ്റിയുണ്ട് പടത്തിന്. പ്രത്യേകിച്ച് ഓടിന്റെയും തീയുടേയും നിറങ്ങള്‍ക്ക്.

ഭാവുകങ്ങള്‍!

പിന്നെ ഏതാ ഈ സാധനം? ഐ മീന്‍, പോട്ടം പിടിക്ക്ണ എഞ്ചിന്‍?

Appu Adyakshari September 28, 2009 at 12:53 PM  

കുഞ്ഞാ, ഫോട്ടോക്ലബ്ബിൽ അംഗത്വം നേടാൻ ആദ്യം വേണ്ടത് ഇവിടുത്തെ ഫോട്ടോഗ്രാഫർമാരെല്ലാവരും ചെയ്തതുപോലെ ചിത്രങ്ങൾ വലുതായിക്കാണുവാനുള്ള ഒരു ടെമ്പ്ലേറ്റ് എടുക്കുക എന്നതണ്. ഫോട്ടോയെപ്പറ്റി പിന്നീട് കുറ്റം പറയാം. ആദ്യം ആദ്യം ഇടുന്ന ഫോട്ടോകളേപ്പറ്റി ഒരു കുറ്റവും ഞാൻ പറയില്ല, നന്നായി എന്നല്ലാതെ.

സക്കാഫ് vattekkad September 28, 2009 at 12:55 PM  

അനുഗ്രഹത്തോടെ
സ്നേഹപൂർവ്വം

സുനില്‍ ‍‍‍പെരുമ്പാവൂര്‍ September 28, 2009 at 12:57 PM  

ഈ ക്യാമറക്ക്‌ വിശ്രമമില്ലാതിരിക്കട്ടെ ...
അതിനു പിന്നിലെ കണ്ണുകള്‍ക്ക് മുന്‍പില്‍ കാഴ്ചകള്‍ അണി നിരക്കട്ടെ ..
ആശംസകള്‍ ..ജൈത്രയാത്രക്ക് ഭാവുകങ്ങള്‍

ഗീത September 28, 2009 at 1:40 PM  

ഈ നാട്ടിന്‍പുറദൃശ്യം നന്നായിരിക്കുന്നു.

ഇനി ക്യാമറ കൊണ്ട് കവിത വിരിയിക്കൂ.

ആശംസകള്‍.

മീര അനിരുദ്ധൻ September 28, 2009 at 2:59 PM  

ഫോട്ടോയെ പറ്റി അഭിപ്രായം പറയാൻ ഒന്നും ഞാനാളല്ല.എന്നാലും ആ തുളസിത്തറയിൽ ദീപം കൊളുത്തി വെച്ചതിന്റെ പടം ആകാമായിരുന്നു.എങ്കിൽ അല്പം കൂടെ നന്നായേനേ.

കുഞ്ഞൻ September 28, 2009 at 4:21 PM  

ജിജി മാഷെ..ആദ്യ കമന്റിന് പ്രത്യേക നന്ദി പറയുന്നു. ഈ പടത്തിന് ഞാൻ, പടത്തിന്റെ സെറ്റർ പോയന്റൊ മറ്റു തത്വങ്ങളൊ നോക്കിയിട്ടില്ല, തുടക്കം ഒരു ദ്വീപവും തുളസിത്തറയിൽ നിന്നുമാകട്ടെയെന്നു കരുതി. ക്യാമറ സിഗ്മ എസ് ഡി 14- എസ് എൽ ആർ. നമ്മുടെ അപ്പുമാഷിന്റെ അഡ്വവൈസ് പ്രകാരം കിട്ടിയ അവസരത്തിൽ മേടിച്ചതാണ്.

അപ്പുമാഷെ..ദിവസവും 5ൽ അധികം ഫോട്ടൊ ബ്ലോഗ് കാണുന്ന എനിക്ക് അറിയാം ഈ ഫോട്ടൊ യാതൊരു വിധത്തിലും അതിന്റെ മൂല്യത്തിലല്ലാന്ന്. ആകെ ക്ലാരിറ്റി മാത്രം. നാട്ടിൽ പോയപ്പോൾ കുറച്ചധികം പടങ്ങൾ എടുത്തു. ദയവു ചെയ്തു പറഞ്ഞു തരു ഏത് ടെപ്ലേറ്റാണ് ഫോട്ടൊ ബ്ലോഗിന് പറ്റിയതെന്ന്, ഗൂഗിൾ തന്ന ടെമ്പ്ലേറ്റിലൊന്നും ചിത്രങ്ങൾ വലിതാക്കി കാണിക്കുന്നവ എനിക്ക് കണ്ടെത്താനായില്ല. മാഷെ സഹായിക്കൂ..

സക്കാഫ് ഭായി..നന്ദി മാഷെ..

ശാരദ നിലാവ് മാഷെ..ഇത് വല്ലാത്തൊരു അനുഗ്രഹമായിപ്പോയി. ക്യാമറക്ക് വിശ്രമമില്ലെന്നു വന്നാൽ...നന്ദി മാഷെ

ഗീതേച്ചി..നോക്കാം ചേച്ചി. ആദ്യം പടങ്ങളെടുത്ത് പഠിക്കട്ടെ..പതുക്കെ പതുക്കെ ചേച്ചി പറഞ്ഞതുപോലെ ചെയ്യാം. നന്ദി

മീരാജി..ഒരു പുതിയ ബ്ലോഗ് തുടങ്ങിയപ്പോൾ കൈയ്യിലുള്ള സ്റ്റോക്കിൽ നിന്നും ഇത്തിരി ഐശ്വര്യമുള്ളതെടുത്ത് ആദ്യം പോസ്റ്റിയതാണ്. ഇനി മീരാജി പറഞ്ഞതുപോലെ ചെയ്യാൻ ശ്രമിക്കാം. നന്ദി

qw_er_ty

Sureshkumar Punjhayil September 28, 2009 at 4:59 PM  

Ella bhavukangalum...!!!

nandakumar September 29, 2009 at 8:37 AM  

എല്ലാ ഭാവുകങ്ങളും.

പറയാന്‍ ഞാന്‍ ആളല്ല, എങ്കിലും...

നല്ല നിരീക്ഷണവും, പഠനവും നടത്തുക. അഭിനന്ദങ്ങളില്‍ അഹങ്കരിക്കാതിരിക്കുകയും വിമര്‍ശനങ്ങളില്‍ തളരാതിരിക്കുകയും ചെയ്യുക.

ബ്ലോഗിലെ ഫോട്ടോഗ്രാഫേര്‍സുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുക. സംശയങ്ങള്‍ ചോദിക്കുകയും നിര്‍ദ്ദേശങ്ങള്‍ അനുസരികുകയും ചെയ്യുക. തുടക്കത്തില്‍ നമ്മളെടുത്ത എല്ലാ ഫോട്ടോസും നമുക്ക് നന്നായി തോന്നും, പ്രിയപ്പെട്ടതാകും, പിന്നീട് അതില്‍ മാറ്റംവരും. നല്ലതും ചീത്തയും തിരിച്ചറിയാന്‍ തുടങ്ങും. നല്ല നിരീക്ഷകന് നല്ല കലാകാരനാകാന്‍ കഴിയും, ഫോട്ടോഗ്രാഫറും.

ആശംസകള്‍ :)

saju john September 29, 2009 at 10:07 AM  

കുഞ്ഞാ....

നന്ദന്റെ കമന്റാവട്ടെ കുഞ്ഞന്റെ കരുത്തും സൌന്ദര്യവും.

സ്നേഹത്തോടെ

കുഞ്ഞൻ September 29, 2009 at 11:18 AM  

നന്ദൻ ഭായ്..

നല്ലൊരു കമന്റ്...ഈ കമന്റ് എന്നേപ്പോലുള്ളവർക്കൊരു മാർഗ്ഗരേഖയായിത്തിരട്ടെ...നന്ദി മാഷെ.

ന.പി മാഷെ..തീർച്ചയായും അതിനുവേണ്ടി ഞാൻ ശ്രമിക്കുന്നതാണ്. നന്ദി മാഷെ

സജി September 29, 2009 at 11:45 AM  

ന്റമ്മോ.ആ പ്രൊഫൈലിലെ പടത്തിനു എന്താ ഗ്ലാമറ്!

നിരക്ഷരൻ September 29, 2009 at 12:58 PM  

“അറിവുള്ളവർ ഞാനിവിടെ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾ എങ്ങനെ മികച്ചതാക്കാമായിരുന്നുവെന്നുകൂടി പറയുകയാണെങ്കിൽ അതെനിക്ക് ഒരു വഴികാട്ടിയായിരിക്കും..!“

അപ്പോ ഞമ്മക്ക് ബാധകമല്ല :)

ശ്രീ September 29, 2009 at 2:21 PM  

തുടക്കം നന്നായി, കുഞ്ഞന്‍ ചേട്ടാ...

വാഴക്കോടന്‍ ‍// vazhakodan September 29, 2009 at 5:04 PM  

‘അറിവുള്ളവരില്‍” ഞാന്‍ പെടില്ല കുഞ്ഞാ.
എന്നാലും ധൈര്യമായി തുടരൂ

ഷിജു October 1, 2009 at 9:08 AM  

കുഞ്ഞേട്ടാ,
ആദ്യമേ തന്നെ അഭിനന്ദനങ്ങള്‍..
പടത്തിന് വലുപ്പം കൂട്ടിയാല്‍ മാത്രമേ കാണാന്‍ ഒരു ഭംഗി ഉണ്ടാവുകയുള്ളൂ.ഇവിടെ ഫോട്ടോ സൈസ് തീരെ ചെറുതായിപ്പോയി അതിനാല്‍ തന്നെ ഈ പടത്തിന് മറ്റ് ബ്ലോഗ് ഫോട്ടോകള്‍ കാണുന്നതുപോലെയൊരു സുഖമില്ല എന്ന് പറയുന്നതില്‍ എനിക്ക് വിഷമമുണ്ട്. ഇതു തന്നെ അല്‍പ്പം വലുതായി കൊടുത്തുനോക്കൂ, അതിന്റെ വ്യത്യാസം അപ്പോള്‍ മനസ്സിലാകും.
ഒരു ആസ്വാദകനെന്ന നിലയില്‍ മാത്രമാണ് എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞത്, ഇതിന്റെ ടെക്കനിക്കല്‍ വശങ്ങളൊക്കെ ഈ ഫീല്‍ഡില്‍ നില്‍ക്കുന്ന പുലികളോട് ചോദിക്കൂ.
എല്ലാ പ്രശ്നങ്ങളും മാറ്റി അടുത്ത ഒരു കിടിലന്‍ ഫോട്ടോപോസ്റ്റിനായി കാത്തിരിക്കുന്നു.
ഷിജു.

വീകെ October 2, 2009 at 10:38 AM  

സ്വാഗതം കുഞ്ഞേട്ടാ...
പടത്തിനെക്കുറിച്ച്....
അത് അറിവുള്ളവർ തീരുമാനിക്കട്ടെ...

ആശംസകൾ.

About This Blog

ഒരു ക്യാമറ കിട്ടിയപ്പോൾ, കണ്ടതും കേട്ടതും പകർത്തുന്നു അതിലൂടെ കൂടുതൽ പഠിക്കുന്നു.

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP